സ്‌കൂള്‍ ഓഫീസില്‍ നിന്ന് ലാപ്‌ടോപ്പും പണവും മോഷണം പോയി

Related imageബദിയടുക്ക :  സ്‌കൂള്‍ ഓഫീസില്‍ നിന്ന്  ലാപ്‌ടോപ്പും പണവും മോഷണം പോയി. ബദിയഡുക്ക ഗവ. ഹൈസ്‌കൂള്‍ ഓഫീസിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകിട്ട് സ്‌കൂള്‍ ഓഫീസ് പൂട്ടി പ്രഥമാധ്യാപകനും ജീവനക്കാരും പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

അകത്തു കയറി പരിശോധിച്ചപ്പോള്‍ ലാപ്‌ടോപ്പും 1,500 രൂപയും മോഷണം പോയതായി കണ്ടെത്തി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.