വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍


വിദേശ മദ്യവുമായി യുവാവ് അറസ്റ്റിലായി. മുള്ളേരിയ പൈക്ക റോഡിലെ മനോഹരന്‍(35) യാണ് അറസ്റ്റിലായത്. എക്സൈസ് റെയ്ഞ്ച് അധികൃതര്‍ വാഹന പരിശോധന നടത്തവെ കെ. എല്‍. 14 ഡബ്‌ല്യു7604 നമ്പർ ഹോണ്ട ആക്ടീവയിൽ കടത്തികൊണ്ടു വന്ന 8 ലിറ്റർ മദ്യം കണ്ടെടുത്തു. വില്‍പ്പനയ്ക്കായി കൊണ്ട് പോകുന്നതായി മൊഴി നല്‍കിയതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. വി. രാമചന്ദ്രനും സംഘവുമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.