വ്യാപാരിയെ ബ്ലാക്ക് മെയിൽ ചെയ്ത് അരലക്ഷം രൂപ തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റിൽ

Related imageകാസറഗോഡ് : വസ്ത്രവ്യാപാരിയെ ബ്ലാക്ക് മെയിൽ ചെയ്ത് അരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലംഗ സംഘത്തേ പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂർ സ്വദേശി സാബിത്ത് (32), കൊല്ലമ്പാടി സ്വദേശിയും ചെട്ടുംകുഴിയിൽ വാടക ക്വാട്ടേഴ്സിൽ താമസക്കാരനുമായ മുഹമ്മദ് റിയാസ് (30), അണങ്കൂർ ടിപ്പു നഗറിലെ മുഹമ്മദ് അഷ്റഫ് എന്ന അച്ചു (24), പുളിക്കൂർ പള്ളത്തെ ഹബീബ് (25) എന്നിവരേയാണ് കാസർകോട് സി.ഐ.മധുസൂദനൻ എസ്.ഐ പി.നളിനാക്ഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുതിയ ബസ് സ്റ്റാന്റിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. സംഘം സഞ്ചരിച്ച മാരുതി കാറും ചെറിയ കത്തി, എ.ടി.എം കാർഡ്, 15000 രുപ എന്നിവയും പിടിച്ചെടുത്തു. പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ വ്യാപാരിയുടെ അടുക്കൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ അയക്കുകയും പിന്നീട് വ്യാപാരിയോട് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും രണ്ട് തവണകളായി 25000 രൂപ വീതം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. സംഘം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പോലീസിൽ പരാതി നൽകിയത്. വിവരം വ്യാപാരി പോലീസിന് കൈമാറി. പണം തരാമെന്ന് പറയുകയും സംഘം എത്തിയപ്പോൾ പോലീസ് നടത്തിയ സമർത്ഥമായ ഇടപെടലിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഘത്തിന്റെ വലയിൽ നിരവധി പേർ പെട്ടതായി സംശയിക്കുന്നതായി പോലിസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തി വരികയാണ്.