ആറ് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി മംഗളൂരു എയർപോർട്ടിൽ യുവാവ് പിടിയിൽ

മംഗളൂരു : ദുബായിലേക്ക് കടത്താൻ ശ്രമിച്ച ആറ് ലക്ഷത്തോളം രൂപ മൂല്യം വരുന്ന വിദേശ കറൻസിയുമായി യുവാവ് അറസ്റ്റിലായി. ഹാരി സ്റ്റീവൻ ആൻ്റണി ഡിസൂസയാണ് അറസ്റ്റിലായത്. കസ്റ്റംസ് വിഭാഗമാണ് പിടികൂടി.  ഞായറാഴ്ച വൈകുന്നേരം ദുബായ് വിമാനത്തിൽ കടത്താൻശ്രമിക്കവെയാണ് ഇയാൾ അറസ്റ്റിലായത്. 2.93 ലക്ഷം മൂല്യം വരുന്ന യു.എ. ഇ. ദിർഹമും 2.94 ലക്ഷം മൂല്യമുള്ള യു.എസ്. ഡോളറുമാണ് പിടിച്ചെടുത്തത്.