
മഞ്ചേശ്വരം : വീട്ടില് സൂക്ഷിച്ച 63 കിലോ ചന്ദനവുമായി വോർക്കാടി സ്വദേശി അറസ്റ്റിൽ. ഗോവയിൽ രഹസ്യമായി പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകാനായി മുറിച്ചുവെച്ച ചന്ദനമാണ് പിടികൂടിയത്. വോർക്കാടി തലക്കിയിലെ ഇബ്രാഹിമിനെ(47) യാണ് മഞ്ചേശ്വരം എസ് ഐയും സംഘവും പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇബ്രാഹിമിന്റെ വീട്ടിലെത്തുകയും അന്വേഷണം നടത്തുകയും ശേഷം ചന്ദന മരങ്ങൾ കണ്ടെത്തുകയും ചെയ്തത്. കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ അനിൽകുമാർ, സ്പെഷ്യൽ ഡ്യൂട്ടി ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ, ഓഫീസർമാരായ കെ ജയകുമാർ, എം കെ യൂസഫ്, ഉമറുൽ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.