മഞ്ചേശ്വരം : കർണാടക നിര്‍മ്മിത വിദേശ മദ്യവുമായി മഞ്ചേശ്വരം സ്വദേശി എക്സൈസ് പിടിയിൽ. മഞ്ചേശ്വരം ഇച്ചിലങ്കോട് വീരനഗർ അടുക്ക ഹൗസിൽ അശോക(42) യാണ് എക്സൈസിന്റെ പിടിയിലായത്. 6 .3 ലിറ്റർ കർണാടക വിദേശമദ്യവുമായി ഹീറോ ഹോണ്ട ബൈക്കിൽ പോകവെയാണ് പിടികൂടിയത്. പല സ്ഥലങ്ങളിലും ഇയാളുടെ ബൈക്കിൽ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ അശോകൻ. പി, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനൂപ്, കെ. നൗഷാദ്, കെ. അരുൺ,കെ. പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.