കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; കാസറഗോഡ് സ്വദേശി പിടിയിൽ


കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 11 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. കാർഡ് ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൊണ്ട് വന്ന സ്വര്ണമാണ് പിടികൂടിയത്. കാസർകോട് തേക്കിൽ സ്വദേശി ചാപ്പ കുളിയൻ മൊട്ട വീട്ടിൽ ബഷീറിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കാർഡ് ബോർഡിനിടയിൽ ഫോയിൽ രൂപത്തിലാക്കിയ നിലയിലാണ് സ്വർണ്ണം കൊണ്ട് വന്നത്. 11 ലക്ഷം വിലമതിക്കുന്ന 315 ഗ്രാം സ്വർണ്ണം പിടികൂടിയാതെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.