ബസ്സിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരം : കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് സ്വദേശി നിരജ് കുമാര്‍(39) അറസ്റ്റിലായത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ബസിന്‍റെ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച പുകയില ഉത്പന്നം കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ എം. ആര്‍. മനോജ് കുമാര്‍, പ്രിവന്‍റിവ് ഓഫീസര്‍ പി.രാജീവന്‍, ബിജോയ് ഇ.കെ. എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.