കാസര്‍കോട് : നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിക്ക് നേരെയുണ്ടായ അക്രമവുമ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കുഡ്ലുവിലെ സന്തോഷി (20)നെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ മെല്വിന് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൊലപാതകമടക്കമുള്ള നിരവധി കേസിലെ പ്രതി ബട്ടംപാറയിലെ മഹേഷ്, പ്രശാന്ത് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉളിയത്തടുക്കയില്‍ വെച്ച് നുള്ളിപ്പാടി ജെ പി നഗറില പവന്, സച്ചിന് എന്നിവര്‍ സഞ്ചരിച്ച ബൈക്ക് കാറിലിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിനു പിന്നാലെ മഹേഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആശുപത്രിയില്‍ എത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സംഘം ഡോക്ടറുടെ കാബിന് അടിച്ചു തകര്‍ത്തു. ആശുപത്രിയില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ പരിശോധിച്ച പോലീസ് അക്രമി സംഘത്തെ തിരിച്ചറിയുകയായിരുന്നു. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.