ബദിയടുക്ക : പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുകയായിരുന്ന വില്‍പ്പനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പി. എച്ച്. സിക്ക് സമീപം മുരിയംകൂടലിലെ അരുണ്‍കുമാറിനെ (47) യാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക ടൗണിലെ ജ്വല്ലറിക്ക് പിറകുവശത്ത് മദ്യപിക്കുന്നതിനിടെയാണ് അരുണ്‍കുമാര്‍ പിടിയിലായത്. ബദിയടുക്കയില്‍ സ്ഥിരമായി മദ്യം വില്‍ക്കുന്നയാളാണ് അരുണ്‍ കുമാറെന്ന് പോലീസ് പറഞ്ഞു. കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ജില്ലയിലെ ബിവറേജ് മദ്യശാലകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി രാവിലെ മുതല്‍ രാത്രി 10 മണിവരെ ബദിയടുക്ക ടൗണില്‍ കൂടിയ വിലയ്ക്ക് വില്പന നടത്തുകയാണ് അരുണ്‍കുമാറിന്റെ ജോലിയെന്നും പോലീസ് വ്യക്തമാക്കി