കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍ബദിയടുക്ക : 11 ലീറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍. മറ്റൊരാള്‍ ഓടി രക്ഷപെട്ടു. കുംബഡാജെ മല്ലമൂലയിലെ ബദിയഡുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ഷമീറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 750 മില്ലിയുടെ 15 കുപ്പി മദ്യവുമായി ബാബു(69) യാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബദിയഡുക്ക- കുമ്പള റോഡിലെ നെല്ലിയടുക്കം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മദ്യം വില്‍പ്പന നടത്തുന്നതിനിടയിലാണ് ബാബു പിടിലായത്. മദ്യം വില്‍പ്പനക്കാരനായ ഉദയന്‍(40) ഓടി രക്ഷപ്പെട്ടു. ഈയാള്‍ മദ്യം വില്‍പ്പനക്കാരനെന്നും അറസ്റ്റിലായ ബാബു കര്‍ണ്ണാടകയില്‍ നിന്നും മദ്യം എത്തിച്ച്കൊടുക്കുന്ന ആളാണെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്‍റിവ് ഓഫീസര്‍ വി.ബാബു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, പ്രഭാകരന്‍, നസിറുദ്ദീന്‍, ഡ്രൈവര്‍ വിജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു