വധശ്രമം ഉള്‍പ്പെടെ 15ഓളം കേസുകളിലെ പ്രതി പിടിയില്‍

ഉപ്പള  : വധശ്രമം ഉള്‍പ്പെടെ 15ഓളം കേസുകളിലെ പ്രതി പിടിയിലായി. അമീര്‍ എന്ന ഡിക്കി അമ്മിയാണ് പിടിയിലായത്. നിരവധി കളവ്, വീടാക്രമണം, ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കേസുകളില്‍ ഇയാൾ പ്രതിയാണ്.

കഴിഞ്ഞ ദിവസം പെര്‍മുദയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കുമ്പള സി.ഐ രാജീവന്‍ വലിയവളപ്പ്, ക്രൈം എസ്.ഐ രത്‌നാകരന്‍ പെരുമ്പള, പൊലീസുകാരായ അഭിലാഷ്, പ്രതീഷ് ഗോപാലന്‍, ഡെന്നീസ് തുടങ്ങിയവർ ചേർന്നാണ് ഇയാളെ വലയിലാക്കിയത്.