വാട്സാപ്പിലൂടെ വർഗ്ഗീയ വിദ്വേഷം പരത്തുന്ന രീതിയിലുള്ള സന്ദേശം പ്രചരിപ്പിച്ചു; ഉള്ളാൾ സ്വദേശി അറസ്റ്റിൽ


മംഗളൂരു :  സാമുദായിക വിദ്വേഷം പരത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ അയച്ച ഉള്ളാൾ സ്വദേശി അറസ്റ്റിലായി. ഉള്ളാൾ സ്വദേശി സാക്കിർ ആണ് അറസ്റ്റിലായത്. വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാൾ സാമുദായിക വിദ്വേഷം പ്രചരിപ്പിച്ചത്.  

സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സക്കീറിനെതിരെ ഉള്ളാൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.