ന്യൂഡൽഹി: ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകും. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. മുൻ കേന്ദ്രമന്ത്രിയാണ് ആരിഫ് മുഹമ്മദ് ഖാൻ. നിലവിലെ ഗവർണർ ജസ്റ്റീസ് പി. സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഗവർണറെ നിയമിച്ചത്.
ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന കൽരാജ് മിശ്രയെ രാജസ്ഥാൻ ഗവർണറായി മാറ്റി നിയമിച്ചു. മുൻ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവർണർ.
ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായിരുന്ന ഭഗത് സിംഗ് കോഷിയാരിയെ മഹാരാഷ്ട്ര ഗവർണറായും, തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദർരാജനെ തെലങ്കാന ഗവർണറായും നിയമിച്ചു.