
തിരുവനന്തപുരം: കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മുന്‍ കേന്ദ്രമന്ത്രി ആരിഫ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഞായറാഴ്ചയാണ് വിജ്ഞാപനമിറക്കിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലാവധി വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്. മുത്തലാക്ക് നിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച ആരിഫ് ഖാനെ മോദി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ പലതവണ പ്രശംസിച്ചു സംസാരിച്ചിരുന്നു. ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം എടുത്തു നീക്കിയ വിഷയത്തിലും ആരിഫ് ഖാന് മോദി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു.