അംഗഡിമുഗറില്‍ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം നെല്ലികുന്ന് കടപുറത്ത് കണ്ടെത്തി


അംഗടിമുഗർ: അംഗടിമുഗർ പുഴയിൽ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം നെല്ലിക്കുന്ന് കടപ്പുറത്തു നിന്നും കണ്ടെത്തി. അംഗടിമൊഗർ സ്വദേശിയായ ലക്ഷ്മി(85) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോകുന്നവരാണ് മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.