ഹൊസങ്കടിയില്‍ ബസിന് പിറകില്‍ ലോറിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

ഹൊസങ്കടി : ഹൊസങ്കടിയില്‍ ബസിന് പിറകില്‍ ലോറിയിടിച്ച് ബസ് യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഹൊസങ്കടിയിലെ രാധ(60), മംഗളുരുവിലെ ഷാസീദ(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ബസിന് മുമ്പിലുണ്ടായിരുന്ന ജീപ്പ് വലത് ഭാഗത്തെ റോഡിലേക്ക് പൊടുന്നനെ വെട്ടിച്ചപ്പോള്‍ ബസ് ബ്രേയ്ക്കിടുകയായിരുന്നു. അതിനിടെയാണ് പിറകിലുണ്ടായിരുന്ന ലോറി ഇടിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.