പെർമുദയിൽ കാറുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്


ബന്തിയോട് : ബന്തിയോട് പെർമുദയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബന്തിയോട് അടുക്കയിലെ ഉമ്മർ ഫാറൂഖ് സഞ്ചരിച്ച ആൾട്ടോ കാറായ കെ എൽ 14 എം 9433 ദീനാർ നഗർ പഞ്ചത്ത് സ്വദേശിയുടെ കെ എൽ എക്സ് 2499 എസ് ക്രോസ് കാറുമായി കൂട്ടിയിടിക്കുകയിരുന്നു. ആൾട്ടോയിലുണ്ടായിരുന്ന ഫാറൂഖിന്റെ മാതാവ് ബീഫാത്തിമ, മകൾ ജസാ ഫാത്തിമ (5)  എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസറഗോഡ് സ്വകാര്യാശുപത്രിയിൽ എത്തിചെങ്കിലും പരിക്ക് സാരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റി.