നേത്രാവതി പാലത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി


മംഗളൂറു : നേത്രാവതി പാലത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ചിക്മംഗളൂറു സ്വദേശി ഗിരീഷ് (32) നെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗളൂറു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഫേ കോഫി ഡേ ഉടമയുടെ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിയും മുമ്പേയാണ് അതേ സ്ഥലത്ത് നിന്ന് മറ്റൊരു ആത്മഹത്യ ശ്രമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.