'വി ആർ ഒൺ' വാട്സാപ്പ് കൂട്ടായിമയുടെ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു


കുമ്പള: 'വി ആർ ഒൺ'  ചാരിറ്റബിൾ സൊസൈറ്റി പെൽത്തട്ക്കയുടെ  ഭാരവാഹികളെ തിരഞ്ഞെടുത്തു. കരീം പെൽത്തക്കയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ഹനീഫ ആളാർദ സ്വാഗതം പറഞ്ഞു.നിസാർ.എം എം ചാരിറ്റി കണക്കു റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പിലെ അംഗങ്ങളിൽ മർസൂഖ്, ഹാരിസ്.എം എ,ജബ്ബാർ.പി, അസീസ്‌.എം എം ഹനീഫ.കെ ടി,സുനൈഫ് എന്നിവർ സംസാരിച്ചു.

വാർഷിക യോഗത്തിൽ പതിനാലംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.
ഹനീഫ ആളാർദയെ പ്രെസിഡന്റായും ഹാഫിള് നെ സെക്രട്ടറിയായും ചുമതലപ്പെടുത്തി.വൈസ് പ്രസിഡന്റ് ഷഫീഖ്.കെ ടി,അഷറഫ്.പി യെയും ജോയിന്റ് സെക്രട്ടറി അരുൺ കുമാർ, ശമ്മൂൻ.എം എം നെയും ട്രഷററായി അബ്ദുൽ കരീമിനെയും തിരഞ്ഞെടുത്തു.

നിസാർ.എം എം,ഹാരിസ്.എം എ,അസീസ് മുളിയടുക്കം, ഷഫീഖ് റഹ്മാൻ, അജ്ജു പെൽത്തട്ക്ക, ശിഹാബ്.കെ ബി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പരിപാടിയിൽ ഹാഫിള് നന്ദി പറയുകയും ചെയ്തു.

കേരള സർക്കാറിൽ റെജിസ്റ്റർ ചെയ്തു കൊണ്ട് തുടങ്ങിയ ഈ ചാരിറ്റി കൂട്ടായ്മ കഴിഞ്ഞ ഒരു വർഷത്തിൽ ഗ്രാമത്തിലെ ഒരുപാട് പേരെ സഹായിക്കാൻ സാധിച്ചിട്ടുണ്ടെന്നും യോഗത്തിൽ വിലയിരുത്തി.