6 വയസുകാരിയെ ഭിക്ഷാടനത്തിനായി തട്ടികൊണ്ടു പോയെന്ന കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും

Image result for verdictകാസറഗോഡ് : ആറ് വയസുകാരിയെ ഭിക്ഷാടനത്തിനായി തട്ടികൊണ്ടു പോയെന്ന കേസിലെ പ്രതിക്ക് കോടതി അഞ്ച് വർഷം കഠിന തടവും 5000 രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കുടി തടവ് അനുഭവിക്കണം. തമിഴ്നാട് ചിദംബരം താലൂക്ക് സെയതാർ വളപ്പ് കടലൂർ സ്വദേശിയും കൊടക്കാട് ആനിക്കാടിയിൽ താമസക്കാരനുമായ അടയ്ക്കലത്തിന്റെ മകൻ അരുൾദാസി (48) നെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2015 സെപ്തംബർ 20ന് നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഭിക്ഷാടനം ചെയ്യിക്കാനായി ആറ് വയസ് കാരിയെ തട്ടികൊണ്ടുപോയ കേസിലാണ് വിധി. നീലേശ്വരം പോലിസ്ചാർജ്ജ് ചെയത കേസാണിത് . പ്രതി അംഗപരിമിതനും ഭിക്ഷാടനുമാണ്. പ്രതി കുറ്റക്കാരനാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.