
കാസറഗോഡ് : കാട്ടുപന്നിയെ വേട്ടയാടി കടത്തികൊണ്ടു പോകാൻ ശ്രമിച്ചുവെന്ന കേസിലെ പ്രതിക്ക് കാസർകോട് സി.ജെ.എം കോടതി ഒരു വർഷം തടവും 20,000 രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. ദേലംപാടി മയ്യള ഹൗസിലെ രാമണ്ണ നായകിന്റെ മകൻ രാമചന്ദ്ര (36) യെയാണ് കോടതി ശിക്ഷിച്ചത്. 2014 ഡിസംബർ 18 നാണ് കേസിനാസ്പദമായ സംഭവം. അന്നു പുലർച്ചെ പരപ്പ റിസർവ്വ് ഫോറസ്റ്റ് മയ്യള ഭാഗത്ത് നിന്ന് കാട്ടുപന്നിയെ വേട്ടയാടി ബൈക്കിൽ കടത്തിക്കൊണ്ടു പോകുന്നതിനിടെ കാസർകോട് ഫോറസ്റ്റ് അധികൃതരാണ് പ്രതിയെ പിടി കുടിയത്. കേസിലെ മറ്റു പ്രതികളായ ദേലംപാടി മയ്യളയിലെ ദാമോദര (27), രവിചന്ദ്ര എന്ന രവി (32) എന്നിവരെ കോടതി വെറുതെ വിട്ടു.