സുഷമ സ്വരാജ് അന്തരിച്ചു


ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

2014-2019 കാലത്ത് മോദി സർക്കാരിൽ കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള നീക്കത്തിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു.  ഭാരതീയ ജനതാ പാർട്ടിയുടെ വനിതാ മുഖമായി അറിയപ്പെടുന്ന സുഷമ ആരോഗ്യപ്രശ്നങ്ങളാലാണ് പുതിയ മന്ത്രിസഭയിൽ നിന്നും വിട്ടുനിന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും സുഷമ മത്സരിച്ചിരുന്നില്ല.