ഉപ്പളയിൽ ബസ് യാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് 29,000 രൂപ കവർന്നു


ഉപ്പള : ബസ് യാത്രക്കാരന്‍റെ പോക്കറ്റില്‍ നിന്നും 29,000 രൂപ കവര്‍ന്നു. ബന്തിയോട് പച്ചാണി പേരൂരിലെ യൂസുഫിന്‍റെ പണമാണ് കവര്‍ന്നത്. ബന്തിയോടില്‍ നിന്ന് ഉപ്പളയിലേക്ക് ബസില്‍ യാത്ര ചെയ്യവെയാണ് പണം നഷ്ടപ്പെട്ടത്. ഉപ്പളയിലെ ബാങ്കിലേക്ക് പണം അടക്കാന്‍കൊണ്ടു പോകുമ്പോഴായിരുന്നു പോക്കറ്റടിക്ക് ഇരയായത്. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം പേരുടെ പണം നഷ്ടപ്പെട്ടതായി വിവരം ഉണ്ട്. പെരുന്നാളിന് വസ്ത്രം വാങ്ങാനെത്തിയ പേരാല്‍ സ്വദേശിനിയുടെ അയ്യായിരം രൂപ മോഷണം പോയിരുന്നു. ഹോസങ്കടിയില്‍ മിയപദവിലെ ലക്ഷ്മണന്‍റെ 7,500 രൂപയാണ് ഒരാഴ്ച മുമ്പ് പോക്കറ്റടിച്ചത്. കേസിന്‍റെ പിന്നാലെ പോകണമെന്ന് കരുതി പലരും പോലീസില്‍ പരാതിപെടാറില്ല. തിരക്കുള്ള ബസുകളും കടകളും കേന്ദ്രീകരിച്ചാണ് പോക്കറ്റടി സംഘം നിലയുറപ്പിച്ചിരിക്കുന്നത്. യൂസുഫിന്‍റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here