പ്രളയ ദുരിതാശ്വാസം; ടീം വെൽഫെയർ കുമ്പളയിൽ വിഭവ സമാഹരണം ആരംഭിച്ചു


കുമ്പള: പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിനായി വിഭവ സമാഹരണത്തിന് ടീം വെൽഫെയർ കുമ്പളയിൽ കളക്ഷൻ സെൻറർ പ്രവർത്തനമാരംഭിച്ചു. 'ഡാഫ്കോൺ ഫാഷൻ' എം.ഡി ഇംതിയാസ് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻറ് മുഹമ്മദ് വടക്കേക്കരക്ക്  വസ്ത്രങ്ങൾ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, ജില്ലാ വൈസ് പ്രസിഡൻ്റ് കെ രാമകൃഷ്ണൻ, മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് കുമ്പള, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഷറഫ് ബായാർ (7012634803), പി.എസ് അബ്ദുല്ല കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.