യഹ് യ തളങ്കരക്ക് ടി.ഉബൈദ് പുരസ്കാരം, വി.എം. കുട്ടിക്ക് കെ.എം. അഹ്മദ് പുരസ്കാരം

മാപ്പിള കലകളുടെ വളർച്ചക്കും ഉന്നമനത്തിനും പ്രോത്സാഹനത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഇശൽമാല മാപ്പിളകലാ സാഹിത്യവേദി വർഷം തോറും നൽകി വരാറുള്ള ടി ഉബൈദ്, കെ എം അഹ്മദ് മാഷ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു .

2019 ലെ കെ.എം അഹ്‌മദ്‌ മാഷ് പുരസ്ക്കാരത്തിന് പ്രശസ്ത ഗായകനും സംഗീത സംവിധായകനും എഴുത്തുകാരനും സംഘാടകനുമായ വി എം കുട്ടിയേയും ടി ഉബൈദ് പുരസ്ക്കാരത്തിന് പ്രമുഖ കലാ സാംസ്കാരിക സാമൂഹ്യ പ്രവർത്തകനും കവിയുമായ യഹ് യ തളങ്കരയേയും തിരഞ്ഞെടുത്തു.

ഈമാസം 25ന് എടപ്പാൾ എം.എച്ച് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കുമെന്ന് സംഘാടകരായ നെല്ലറ ഷംസുദ്ദീൻ, തൽഹത്ത് ഫോറം ഗ്രൂപ്പ് , താഹിർ ഇസ്മായിൽ ചങ്ങരംകുളം, സുബൈർ വെള്ളിയോട് എന്നിവർ അറിയിച്ചു . റഹ്മാൻ താഴ്ലങ്ങാടി, കെ.മുഹമ്മദ് ഈസ്സ ( ഖത്തർ ), ഹസ്സൻ നെടിയനാട്, ഫൈസൽ എളേറ്റിൽ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത് .