ഇരുചക്ര ഷോറൂമിലെ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസറഗോഡ് : ഇരുചക്ര ഷോറൂമിലെ ജീവനക്കാരിയും കാസർകോട് ട്രഷറിലെ ജീവനക്കാരൻ ഫെഡ്രിക് ഫെർണാഡസിന്റെ ഭാര്യയുമായ ജിൻസി (24) യെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കറന്തക്കാട്ടെ ഹോണ്ട ഷോറൂമിലെ ജീവനക്കാരിയാണ്. ജോർജ് മാത്യു - ലിസി ദമ്പതികളുടെ മകളാണ്. മക്കൾ: റിജിൻ, ഫിലിപ്സ്. സഹോദരി: ജാൻസി.മ്യതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here