ഭെല്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം - എസ് ടി യു


കാസറഗോഡ് : എട്ട് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കാസർകോട് ഭെല്ലിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, കമ്പനി സംസ്ഥാന സർക്കാർ അടിയന്തിരമായി ഏറ്റെടുത്ത് തൊഴിലാളികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്നും നിർമാണ തൊഴിലാളി യൂണിയൻ (എസ് ടി യു) ബേർക്ക യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ശുക്കൂർ ചെർക്കളയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ.ബി. ചെർക്കള ഉൽഘാടനം ചെയ്തു. നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന വൈ. പ്രസിഡണ്ട് പി. ഐ. എ. ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗമാക്കുന്നതിന് പ്രത്യേക ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചു. ശിഹാബ് റഹ്മാനിയ നഗർ, ഇബ്രാഹിം ബേർക്ക, എം. സി. എ ഫൈസൽ, അഷ്റഫ് പെർള, ഉനൈസ് സി. എ, സി. എ ബഷീർ, സാലിഹ് എം. ഡി, സി. ഇംതിയാസ്, നസ്വുദ്ധീൻ ബി. എ, ആമു പുതിയടുക്കം, ബഷീർ ബി. എ, ലത്തീഫ് നെല്ലിക്കട്ട, മുഹമ്മദ് കുഞ്ഞി ചെങ്കള, മൊയ്തീൻ കുഞ്ഞി ബി,മാഹിൻ, ലത്തീഫ് ചെട്ടുംകുഴി, ജാവിദ് പാലക്കുഴി, മുനീർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി ബി.എ. നാസ്രുദ്ധീൻ (പ്രസിഡണ്ട്), സി. ഇംതിയാസ്, പി. മൊയ്തീൻ കുഞ്ഞി (വൈ.പ്രസിഡണ്ട്) ബി. സിദ്ധീഖ് (ജന. സെക്രട്ടറി), നസീർ ചാമ്പലം, ജാവിദ് പാലക്കുഴി (സെക്രട്ടറിമാർ) മുഹമ്മദ് കുഞ്ഞി ചെങ്കളം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.