മംഗളൂറുവിൽ ഏഴംഗ കൊള്ള സംഘം പിടിയിൽ; 25 ലക്ഷം രൂപയുടെ കൊള്ള മുതൽ കണ്ടെടുത്തു


മംഗളൂറു (കുമ്പള വാർത്ത) : മംഗളൂറുവിൽ ഏഴംഗ കൊള്ള സംഘം പിടിയിൽ; 25 ലക്ഷം രൂപയുടെ കൊള്ള മുതൽ കണ്ടെടുത്തു. ജ്വല്ലറി ഉടമകളെയും, ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത കേസുമായി നടന്ന അന്വേഷണത്തിലാണ് സംഘം പോലീസിന്റെ വലയിൽ കുടുങ്ങിയത്.

ഉപ്പിനങ്കടി, പുത്തൂർ സ്വദേശി അബ്ദുൾ മജീദ് എച്ച് (32), ബണ്ഡ്വാൾ സ്വദേശി മുഹമ്മദ് ഷാഫി (24), കോൾനാട് സ്വദേശി ആസിഫ് (24), മുഹമ്മദ് നാസിർ (20), മൻസൂർ അലി (30), മുഹമ്മദ് സയ്യിദ് എന്ന മോനു (31), അഹമ്മദ് ബഷീർ (29) എന്നിവരാണ് അറസ്റ്റിലായത്.

കട അടച്ച് പോകുന്ന കടയുടമകളെയും, ഉപഭോക്താക്കളെയുമാണ് സംഘം ലക്ഷ്യം വെച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് അഞ്ച് കാറുകളും, ഒരു ബൈക്കും, 17.5 പവൻ സ്വർണ്ണവും, 5.12 ലക്ഷം രൂപയും കണ്ടെടുത്തു. ഈ കൊള്ള മുതലുകൾ 25 ലക്ഷം രൂപ വിലമതിക്കും.

മംഗളൂറു നോർത്ത് (ബന്ദർ) പോലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഒളിവിലുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here