1200 പായ്ക്കറ്റ് നിരോധിത പാൻമസാലയുമായി രണ്ടു പേർ പിടിയിൽ


കാസറഗോഡ് :   ബേക്കലിൽ വൻ പാൻമസാല ശേഖരവുമായി രണ്ടു പേർ അറസ്റ്റിൽ. 1200 പായ്ക്കറ്റ് നിരോധിത പാൻമസാലയാണ് ബേക്കൽ ജംഗ്ഷനിൽ വച്ച് എസ് ഐ അജിത്കുമാറും സംഘവും പിടികൂടിയത്. തളങ്കര സ്വദേശി സെയ്ദ് ശിഹാബുദീൻ, തൃക്കണ്ണാട് സ്വദേശി ഗംഗാധരൻ എന്നിവരെ അറസ്റ്റു ചെയ്തു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇവർ പാൻ ഉത്പന്നങ്ങൾ വിൽപന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.