കടൽക്ഷോഭം രൂക്ഷം; മുസോടിയിൽ 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, മംഗളൂറുവിൽ, തീരദേശ പാതകൾ തകർന്നു


കാസറഗോഡ്/മംഗളൂറു : കടൽക്ഷോഭം രൂക്ഷം, മുസോടിയിൽ 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, മംഗളൂറുവിൽ തെങ്ങുകൾ കടപുഴകി, തീരദേശ പാതകൾ തകർന്നു. ഉപ്പള മൂസോടിയിലെ അബ്ബാസ്, നഫീസ, മുഹമ്മദ് അഷ്‌റഫ്, മജീദ് എന്നി കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചത്. ഇവരുടെ വീടുമായി ഏതാനും അടികൾ മാത്രം അകലത്തിലാണ് കടൽ നിലകൊള്ളുന്നത്. ചില സമയങ്ങളിൽ വീടുകളിലേക്ക് തിരമാലകൾ അടിക്കാൻ തുടങ്ങിയതോടെയാണ് മാറ്റി താമസിപ്പിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടോടെ ഉപ്പള വില്ലേജ് ഓഫീസർ കെ.എം അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് കുടുംബങ്ങളെ മൂസോടി സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചത്.

മംഗളൂറു സോമേഷ്വര ഉച്ചില ബട്ടപ്പാടിയിലും കടൽ ക്ഷോഭം രൂക്ഷമായി തുടരുന്നു. നിരവധി തെങ്ങുകൾ കടപുഴകി, തീരദേശ പാതയും തകർന്നിരിക്കുകയാണ്. വീടുകൾ കടലെടുക്കുമോയെന്ന ആശങ്കയിലാണ് തീരദേശവാസികൾ. ടൂറിസം വകുപ്പ് നിർമ്മിച്ചിരുന്ന പാതയും കടലെടുത്തു. കടൽഭിത്തികളും അതിശക്തമായ തിരമാലകളിൽ തകർന്നിരിക്കുകയാണ്