അശരണർക്ക് സാന്ത്വനത്തിന്റെ തലോടലുമായി എസ് ഡി പി ഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ തലോടൽ പദ്ധതി


മൊഗ്രാൽപുത്തൂർ: മേൽകൂര തകർന്ന് മഴയിൽ ടാർപോളിംഗ് ഷീറ്റിനടിയിൽ അഭയം തേടിയിരുന്ന ഒരു കുടുംമ്പത്തിന് ആശ്രയമായിരിക്കുകയാണ് എസ് ഡി പി ഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ തലോടൽ പദ്ധതി.

കഴിഞ്ഞ മഴയിൽ മേൽക്കൂര തകർന്ന് ചോർന്നൊലിച്ച് ഭിത്തിയൊക്കെ തകർന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃഷ്യങ്ങൾ കണ്ട് അവിടെ ചെന്ന എസ് ഡി പി ഐ പ്രവർത്തകർ വീടിന്റെ പുനർനിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. എസ് ഡി പി ഐ ദേശീയ സമിതി അംഗം കെ. കെ അബ്ദുൽ ജബ്ബാർ വീടിന്റെ താക്കോൽ എസ് ഡി പി ഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കാദർ എരിയാലിന് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

കാസറഗോഡ് മണ്ഡലം പ്രസിഡന്റ് സക്കരിയാ ഉളയത്തട്ക്കാ. പോപുലർ ഫ്രണ്ട് കാസറഗോഡ് ഏരിയാ പ്രസിഡന്റ് മുഹമ്മദ് മഞ്ചത്തട്ക്കാ. പഞ്ചായത്ത് സെക്രട്ടറി ശിഹാബ് അറഫാത്ത് , ഖലീൽ പഞ്ചം, ശമീർ ചൗക്കി. ഷെരീഫ് കല്ലങ്കൈ. റിയാസ് കുന്നിൽ. സവാദ് കല്ലങ്കൈ. അബ്ദുല്ല കമ്പാർ. താജു പുത്തൂർ. മുഹമ്മദ് കുന്നിൽ അൻവർ കല്ലങ്കൈ. തുടങ്ങി മൊഗ്രാൽപുത്തൂർ മേഖലയിലെ ഭാരവാഹികളും നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് തലോടൽ പദ്ധഥിയുടെ ഭാഗമായി പലിശ രഹിത വായ്പയിൽ ഓട്ടോറിക്ഷ നൽകി.