സൗദിയിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 11ന്

ജിദ്ദ: വ്യാഴാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാൽ ബലിപെരുന്നാൾ ഓഗസ്റ്റ്  11 ഞായറാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് പത്താം തിയതി ശനിയാഴ്ച അറഫദിനമായിരിക്കും.

ഹോത്ത സുദൈറിലെ മജ്മഅ യൂനിവേഴ്സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ് മാസപ്പിറവി ദൃശ്യമായത്. ലോകത്തെ 20 ലക്ഷത്തിലധികം ഹജ്ജ് തീർഥാടകർ ദുൽഹജ്ജ് ഒമ്പതിന് അറഫയിൽ സംഗമിക്കും.