ആശുപത്രിയില്‍ പോയ സമയം വീടിന്‍റെ പൂട്ട് പൊളിച്ച് 8 പവന്‍ സ്വര്‍ണ്ണവും 20,000 രൂപയും കവര്‍ന്നു


കുമ്പള : വീടിന്‍റെ പൂട്ട് പൊളിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്നു. ബായാര്‍ ഹാവള പള്ളിക്ക് സമീപത്തെ മൂസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്‍റെ മുന്‍ ഭാഗത്തെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച എട്ട് പവന്‍ സ്വര്‍ണ്ണവും 20,000രൂപയും മോഷണം പോയതായി മൂസ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട് പൂട്ടി രോഗിയായ സ്ത്രീയേയും കൊണ്ട് ആശുപത്രിയില്‍ പോയ സമയത്തിരിന്നു മോഷണം നടന്നതെന്നും പരാതിയില്‍ പറയുന്നു.