റിയാസ് മൗലവി വധക്കേസില്‍ ഒരു പ്രതിയെ ഹാജരാക്കാനായില്ല; അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് മാറ്റിവെച്ചു


See the source imageകാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ വേളയില്‍ ഒരു പ്രതിയെ ഹാജരാക്കാനായില്ല. ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് ആഗസ്റ്റ് 30 ലേക്ക് മാറ്റി വെച്ചു. റിയാസ് മൗലവി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പി.കെ സുധാകരനെ ഇന്നലെ വിസ്തരിക്കേണ്ടതായിരുന്നു.
എന്നാല്‍ അകമ്പടിക്ക് പൊലീസുകാരില്ലാതിരുന്നതിനാല്‍ പ്രതികളിലൊരാളെ ഹാജരാക്കാനായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം മാറ്റി വെച്ചത്. മുന്‍ ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, സി.ഐ മാരായ സിബി തോമസ്, അബ്ദുള്‍ റഹിം, എസ്.ഐ അജിത് കുമാര്‍, എന്നിവരടക്കമുള്ളവരെ നേരത്തെ വിസ്തരിച്ചുരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നതോടെ കേസിന്റെ വിചാരണ പൂര്‍ത്തിയാകും. 2017 മാര്‍ച്ച് 20 ന് രാത്രിയിലാണ് പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേളുഗുഡെ സ്വദേശികളായ അഖിലേഷ് എന്ന അഖില്‍ (25), അജേഷ് എന്ന അപ്പു (20), വിപിന്‍ (20) എന്നിവരാണ് കേസിലെ പ്രതികള്‍. 100 സാക്ഷികള്‍ കേസിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.അശോകനാണ് ഹാജരാകുന്നത്.

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here