റിയാസ് മൗലവി വധക്കേസിൽ സാക്ഷി ഹാജരായില്ല; രണ്ടാം പ്രതിയുടെ അച്ഛനെതിരെ അറസ്റ്റ് വാറണ്ട്കാസറഗോഡ് : പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്ന രണ്ടാം പ്രതിയുടെ അച്ഛനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൂഡ്ലു കേളുഗുഡെയിലെ നിധിന്റെ അച്ഛൻ ശിവാനന്ദക്കെതിരെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. റിയാസ് മൗലവി വധക്കേസിന്റെ സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കോടതി ശിവാനന്ദക്ക് നിരവധി തവണ സമൻസയച്ചിട്ടും ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ശിവാനന്ദക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോൾ ബി.എസ്.എൻ.എൽ നോഡൽ ഓഫീസറെ കോടതി വിസ്തരിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥനായ മുൻ കാസർകോട് കോസ്റ്റൽ സി.ഐ. പി.കെ.സുനിൽകുമാറിനെ മാത്രമാണ് വിസ്തരിക്കാനുള്ളത്. 26 ന് വിസ്തരിക്കും.