യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; പോലീസ് സംഘം വാഹനം പിന്തുടർന്ന് യുവാവിനെ രക്ഷപ്പെടുത്തി


ബന്തിയോട്: കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ ഷിറിയ സ്വദേശി സിദ്ദീഖിനെ (33) പോലീസ് സംഘം പിന്തുടർന്ന് രക്ഷപ്പെടുത്തി. ഇയാൾ പള്ളിയിൽ നിസ്കാരം കഴിഞ്ഞ് കാറിൽ കയറാൻ പോകുമ്പോഴാണ് തട്ടിക്കൊണ്ട് പോയത്.

കർണ്ണാടക രജിസ്റ്റ്രേഷനിലുള്ള കാറുകളിലാണ് തട്ടിക്കൊണ്ട് പോയതെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് തട്ടിക്കൊണ്ട് പോയ വാഹനത്തെ പിടികൂടി യുവാവിനെ രക്ഷപ്പെടുത്താനായത്.