ദീപ ടീച്ചറുടെ ആദ്യ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക്...പുത്തിഗെ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ശമ്പളം നൽകി എ. ജെ. ബി. എസ് പുത്തിഗെയിലെ അധ്യാപിക എം. ദീപ. എൽപി സ്‌കൂൾ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ദീപ കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ ഡോ. ഡി. സജിത്ത് ബാബുവിന് സഹായം കൈമാറി. കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം തരം വിദ്യാർഥി മകൻ ഫിദൽ നാരായണനും കൂടെയുണ്ടായിരുന്നു. തന്റെ സമ്പാദ്യമായ കുടുക്കയും കൂടെ കരുതി. അമ്മ ശമ്പളം കൈമാറിയപ്പോൾ ഫിദൽ കുടുക്കയും കൈമാറി. കാറഡുക്ക ശാന്തിനഗറിൽ കാനക്കോട് സ്വദേശിയാണ് ദീപ. മധൂർ പഞ്ചായത്തിൽ ഓവർസീയർ കെ. പത്മാനാഭനാണ് ഭർത്താവ്

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here