മൊഗ്രാൽ പുത്തൂരിൽ മരം റോഡിലേക്ക് കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു


മൊഗ്രാല്‍ പുത്തൂര്‍:  ദേശീയപാതയില്‍ മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.30 യോടെയാണ് ദേശീയപാതയ്ക്കരികിലെ കൂറ്റന്‍ മരം ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണത്.

വിവരമറിഞ്ഞ് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുകയാണ്. ഗതാഗതം ഭാഗികമായി തുറന്നുകൊടുത്തിട്ടുണ്ട്.