റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 ന് ശേഷം റേഷന്‍ ലഭ്യമാകില്ല


Image result for ration card adhar card linkingറേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് ഇനി മുതല്‍ റേഷൻ ലഭ്യമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 ന് ശേഷം റേഷന്‍ ഉത്പന്നങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റേഷന്‍ കാര്‍ഡ് ഉടമയും അതിലെ അംഗങ്ങളും ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യണം. കേരളത്തില്‍ 99% റേഷന്‍ കാര്‍ഡ് ഉടമകളും 85% അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ കിട്ടില്ലെങ്കിലും കാര്‍ഡിലുള്ള അവരുടെ പേര് നീക്കം ചെയ്യില്ല. 2016 ല്‍ ഭക്ഷ്യഭദ്രത നിയമം ബാധകമാക്കിയപ്പോള്‍ മുതല്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉണ്ട്. ഭക്ഷ്യ ധാന്യങ്ങള്‍ യഥാര്‍ത്ഥ അവകാശിക്കാണ് ലഭിക്കുന്നതെന്ന കാര്യം ഉറപ്പാക്കാനാണിത്. ഇ പോസിലൂടെ ആധാര്‍ ചേര്‍ക്കാന്‍ ആധാറും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളിലെത്തിയാല്‍ മതിയാകും. ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസ്/സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളില്‍ റേഷന്‍ കാര്‍ഡും ചേര്‍ക്കേണ്ട ആധാര്‍ കാര്‍ഡുമായി എത്തണം. ഓണ്‍ലൈനായി ആധാര്‍ നമ്പർ ചേര്‍ക്കാന്‍ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക. നിലവിലിപ്പോള്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗത്തിന്റെയെങ്കിലും ആധാര്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകൂയെന്നും അധികൃതർ വ്യക്തമാക്കി.