ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Image result for heavy wind in kerala
തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യത മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പില്‍ നിര്‍ദേശമുണ്ട്.

എന്നാൽ സംസ്ഥാനത്ത് നാളെയോടെ മഴയുടെ ശക്തി കുറയുമെന്ന് കാലാവാവസ്ഥാ പ്രവചനം. നാളെ ശക്തി കുറയുന്ന മഴ പതിമൂന്നാം തീയതിയോടെ വീണ്ടും ശക്തിപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


പതിമുന്നാം തീയതി മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. പതിനഞ്ചാം തീയതി തീവ്രമഴയ്ക്കു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.