കേരളത്തില്‍ അഞ്ചു ദിവസത്തേയ്ക്ക് കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

Image result for heavy rain alert kerala

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി കേരളത്തില്‍ അഞ്ചു ദിവസത്തേയ്ക്ക് കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ട്.

അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുനത്‌. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കൂടുതലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുവാനുള്ള സാഹചര്യമുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമാക്കുവാനും ക്യാമ്ബുകള്‍ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുവാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

റെഡ് അലര്‍ട്ടിന് പുറമേ പലയിടത്തും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് ആറിന് മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും. ആഗസ്റ്റ് ഏഴിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും.

ആഗസ്റ്റ് എട്ടിന് തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും. ആഗസ്റ്റ് ഒമ്ബതിന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.