കാലവര്‍ഷം വീണ്ടും സജീവമാകുന്നു; എട്ടുവരെ ശക്തമായ മഴ പെയ്യാന്‍ സാധ്യത




തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. എട്ടുവരെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടും ബാധകമാണ്. ഇവിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ പെയ്യാന്‍ സാധ്യതയുണ്ട്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമബംഗാള്‍ തീരത്തിന് അടുത്തായി ന്യൂനമര്‍ദം രൂപംകൊള്ളുമെന്നാണ് വിലയിരുത്തുന്നത്.