സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും, ആഗസ്റ്റ് 16 മുതല്‍ ലോഡ് ഷെഡ്ഡിംഗിന് സാദ്ധ്യത



Image result for സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണംതിരുവനന്തപരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. കാലവര്‍ഷം ശക്തിപ്രാപിച്ചില്ലെങ്കില്‍ ഈ മാസം 16-ാം തീയതി മുതല്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ള വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്‍ദ്ധരുടെ പ്രവചനം. അതിനാലാണ് ആഗസ്റ്റ് 16 വരെയുള്ള സ്ഥിതി വിലയിരുത്താന്‍ തീരുമാനിച്ചതെന്നും മഴയുടെ ലഭ്യത അനുസരിച്ച്‌ അടുത്ത തീരുമാനങ്ങള്‍ ബോര്‍ഡ് എടുക്കുമെന്നും കെ.എസ്.ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന് കെ.എസ്.ഇ.ബി കഴിഞ്ഞമാസം അറിയിച്ചിരുന്നു. ആഗസ്റ്റില്‍ യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും വിലയിരുത്താനും കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ കുറവ് മൂലം ഇതിനകം ചില സ്ഥലങ്ങളില്‍ നിയന്ത്രണം നിലവിലുണ്ട്.