ദുബായിൽ നിന്ന് മംഗളൂറുവിലേക്ക് പറന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് കോയമ്പത്തൂരിൽ ഇറക്കി; ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയി


മംഗളുറു : ദുബായിൽ നിന്ന് മംഗളൂറുവിലേക്ക് പറന്ന വിമാനം മോശം കാലാവസ്ഥയെ തുടർന്ന് കോയമ്പത്തൂരിൽ ഇറക്കി. ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയി. ദുബായിൽ നിന്ന് മംഗളൂറുവിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് ഐ എക്സ് 814 ന്റെ പൈലറ്റ് തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് കോയമ്പത്തൂർ വിമാനത്താവളത്തിൽ വിമാനം ഉപേക്ഷിക്കുകയായിരുന്നു.

പുലർച്ചെ 4.25ന് മംഗളൂറു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തേണ്ടതായിരുന്നു വിമാനം. എന്നാൽ മോശം കാലാവസ്ഥയെ തുടർന്നാണ്  കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. യാത്രക്കാരും ജോലിക്കാരും പുലർച്ചെ മുതൽ പുതിയ പൈലറ്റിനായി കാത്ത് നിന്നെങ്കിലും ഫലമായുണ്ടായില്ല. വെള്ളമോ ഭക്ഷണമോ പോലും നൽകിയിട്ടില്ലെന്നും  യാത്രക്കാർ പരാതിപ്പെട്ടു.