നേത്രാവതി പാലത്തിൽ നിന്ന് ചാടാൻ ശ്രമിച്ചയാളെ നാട്ടുകാർ രക്ഷപ്പെടുത്തി


മംഗളുരു : നേത്രാവതി പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. പാലത്തിനടുത്തിയ ഉടനെ എടുത്ത് ചാടാൻ ശ്രമിക്കവേ, ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇയാളെ തടഞ്ഞു വെക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ഉടനെ മംഗളുരു പോലീസെത്തി ഇയാളെ കൂട്ടികൊണ്ട് പോവുകയായിരുന്നു. ആളുടെ പേരോ വിവരങ്ങളോ ലഭ്യമായിട്ടില്ല.

നേത്രാവതി പാലത്തിൽ കഫെ കോഫി സ്ഥാപകന്റെ മരണത്തിന് ശേഷം ആത്മഹത്യയും, ആത്മഹത്യ ശ്രമങ്ങളും തുടർക്കഥയാവുകയാണ്.