ആരാധനാലയത്തിന് നേരെ കല്ലേറ്


മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ആരാധനാലയത്തിന് നേരെ അക്രമികൾ കല്ലെറിഞ്ഞു. അവർ ലേഡി ഓഫ് മേഴ്‌സി ചർച്ചിന് നേരെയാണ് കല്ലേറുണ്ടായത്. ചർച്ചിന്റെ ജനൽ ഗ്ലാസുകൾ തകർന്ന നിലയിലാണുണ്ടായിരുന്നത്. മണൽമാഫിയയ്ക്കെതിരെ പരാതി കൊടുത്തതിന്‍റെ വിരോധത്തിൽ മണല്‍ മാഫിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരാധനാലയധികൃതർ സംശയം ഉന്നയിക്കുന്നത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം പള്ളിയിലെ സിസിടിവി ക്യാമറയിൽ പകർന്നതായാണ് റിപ്പോർട്ട്. ബൈക്കിൽ വന്ന രണ്ട് പേര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ജനാലകൾ തകർക്കുകയും സംഭവത്തിൽ രണ്ട് അക്രമികളും ഹെൽമറ്റ് ധരിച്ചിരുന്നതായും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.