കുമ്പള • അൽത്താഫ് വധക്കേസിലെ ഒരു പ്രതി കൂടി പോലീസ് പിടിയിൽ. ബേക്കൂർ സ്വദേശി അൽത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയെ കൂടി കണ്ടെത്താനായി. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. നേരത്തെ അൽത്താഫ് കേസിലെ മുഖ്യപ്രതി ഷബീർ ഉൾപ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിൽ കഴിയുകയാണ്. ഷബീർ മകളെ ഉപദ്രവിക്കുന്നതിനെതിരെ അൽത്താഫ് പോലീസിൽ പരാതി നൽകിയതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണമായത്. ഒളിവിലുള്ള മറ്റു പ്രതികളെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണം ഊർജ്ജിതമായിരിക്കുകയാണ്‌