ഓണപ്പരീക്ഷ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെഈ വര്‍ഷത്തെ ഓണപ്പരീക്ഷയുടെ തീയതികള്‍ പ്രസിദ്ധീകരിച്ചു. ഒമ്ബതുമുതല്‍ 12 വരെ ക്ലാസുകളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ നടക്കും. രാവിലെയാണ് പരീക്ഷ.

ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ പരീക്ഷ 27 മുതല്‍ സെപ്റ്റംബര്‍ നാലുവരെ നടക്കും. ഇവര്‍ക്കും രാവിലെ തന്നെയാണ് പരീക്ഷ.

അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ളവര്‍ക്ക് 27-ന് തുടങ്ങി സെപ്റ്റംബര്‍ അഞ്ചിന് സമാപിക്കും. ഉച്ചകഴിഞ്ഞായിരിക്കും ഇവര്‍ക്ക് പരീക്ഷ. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും 26 മുതല്‍ അഞ്ച് വരെയാണ് പരീക്ഷ നടക്കുക.