ചെങ്കല്ല് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു


കാസറഗോഡ് : ചെങ്കല്ല് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നീർച്ചാൽ പുതുക്കോളിയിലെ പരേതനായ ഐത്തയുടെ മകൻ അശോകനാ (42) ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്തെ ഇവരുടെ കവുങ്ങിൻ തോട്ടത്തിലാണ് കുഴഞ്ഞ് വീണത്. വീട്ടുകാർ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാസർകോട് ജില്ലാ മൊഗേരു സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് അംഗമാണ്. മാതാവ്: ഗിരിജ.ഭാര്യ: പത്മാമാവതി. മക്കൾ: അശ്വതി, അശ്വിനി, അശ്വത്. സഹോദരങ്ങൾ: രാമ, ചന്ദ്ര, ലക്ഷമി.